ഡല്‍ഹി: ത്രിപുര കാത്തിരുന്ന മൂന്ന് സുപ്രധാന തീരുമാനങ്ങളെടുത്ത് ബിപ്ലവ് ദേവ് സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗം.സിപിഎം ഭരണകാലത്ത് രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവങ്ങളുടെ അന്വേഷണം സിബിഐക്ക് കൈമാറും. ഏഴാം ശമ്പളക്കമ്മീഷന് നടപ്പാക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കും. അഗര്‍ത്തല വിമാനത്താവളത്തിന് ആധുനിക ത്രിപുരയുടെ ശില്‍പ്പിയെന്നറിയപ്പെടുന്ന മഹാരാജാ ബീര്‍ വിക്രം കിഷോര്‍ മാണിക്യയുടെ പേര് നല്കാന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. എന്നിവയാണ് സുപ്രധാന തീരുമാനങ്ങള്‍.
ഉദ്യോഗസ്ഥര്‍ ജോലികള്‍ ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിക്കണമെന്നും മുഖ്യമന്ത്രി ബിപ്ലവ് ആവശ്യപ്പെട്ടു.
നാലാം ശമ്പളക്കമ്മീഷന് പ്രകാരമാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കുന്നത്. ഏഴാം ശമ്പളക്കമ്മീഷന് നടപ്പാക്കുമെന്നത് ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
ഏഴാം ശമ്പള കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, ആനുകൂല്യങ്ങള്‍ എന്നിവ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഉന്നതതല വിദഗ്ദ്ധ സമിതി രൂപവത്കരിക്കുന്നതിനുള്ള നടപടികള്‍ ആദ്യ മന്ത്രിസഭ യോഗത്തിലെ പ്രധാന ചര്‍ച്ചയായിരുന്നു . പുതിയ തീരുമാനം നടപ്പിലാക്കുകയാണെങ്കില്‍ 2.45 ലക്ഷം ജോലിക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
ശന്തനു ഭൗമിക്, സുദീപ് ദത്ത ഭൗമിക് എന്നീ രണ്ട് മാധ്യമപ്രവര്‍ത്തകരാണ് ത്രിപുരയില്‍ അടുത്തിടെ കൊല്ലപ്പെട്ട രണ്ടു പത്രപ്രവര്‍ത്തകര്‍ . പടിഞ്ഞാറന്‍ ത്രിപുരയിലെ രാമചന്ദ്ര നാഗറില് ത്രിപുര റൈഫിള്‍സിന്റെ (ടിഎസ്ആര്‍) ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ആണ് കഴിഞ്ഞ വര്‍ഷം നവംബര്‍ 21 ന് പ്രാദേശിക പത്രപ്രവര്ത്തകന് സുദീപ് ഭൗമിക് (50) വെടിയേറ്റ് മരിച്ചത്. കഴിഞ്ഞ വര്‍ഷം തന്നെ സെപ്തംബര്‍ 20 ന് അഗര്‍ത്തലയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ മണ്ടായില് ആദിവാസി അധിഷ്ഠിത രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രകടനത്തിനിടയില്‍ മാധ്യമ പ്രവര്‍ത്തകനായ സാന്തനു ഭൗമിക് (28) നെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു .സര്‍ക്കാരിനെതിരെ ഏറെ ആരോപണങ്ങള്‍ ഉയര്‍ന്ന സംഭവങ്ങളായിരുന്നു ഈ രണ്ടു കൊലപാതകങ്ങളും. മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിന് സിബിഐ അന്വേഷണം നടത്താനുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും സ്വാഗതം ചെയ്തു കഴിഞ്ഞു.
വിമാനത്താവളത്തിന് മഹാരാജാവിന്റെ പേര് നല്‍കണമെന്നത് ത്രിപുരയിലെ ഗോത്രവിഭാഗങ്ങളുടെ വളരെക്കാലത്തെ ആവശ്യമാണ്. ത്രിപുരയിലെ രാജകുടുംബത്തിന്റെ തലവനും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും ബിര്‍ ബിക്രം മഹാരാജാവിന്റെ ചെറുമകനുമായ ബിര്‍ ബിക്രം കിഷോര്‍ ദേബ്ബാര്മാന് സന്തോഷം പ്രകടിപ്പിച്ചു. ത്രിപുരയിലെ ആധുനിക വാസ്തുവിദ്യയുടെ പിതാവായി ബിര്‍ ബിക്രം കിഷോര്‍ മാണിക്ക്യം അറിയപ്പെംടുന്നു .ഇന്നത്തെ ത്രിപുരയുടെ മുഴുവന്‍ ആസൂത്രണവും അദ്ദേഹത്തിന്റെ ഭരണകാലാണ് ആരംഭിച്ചത്. ഭൂപരിഷ്കരണത്തിലെ ഒരു പ്രധാന പങ്കാളിയായും അദ്ദേഹം അറിയപ്പെടുന്നു .’ഒരു രാഷ്ട്രീയ നേതാവായിട്ടല്ല, മറിച്ച് ബിര്‍ ബിക്രം മഹാരാജാവിന്റെ ചെറുമകനും ത്രിപുരയിലെ രാജകുടുംബത്തിന്റെ തലവനുമായാണ് ഞാന്‍ സംസാരിക്കുന്നതെന്നും ത്രിപുരയിലെ ജനങ്ങളുടെ ദീര്‍ഘകാലമായ ആവശ്യത്തെ അംഗീകാരിച്ച സര്‍ക്കാര്‍ നടപടിയെ ഞാന്‍ സ്വാഗതം ചെയ്യുന്നുവെന്നും ബീര്‍ ബിക്രം കിഷോര്‍ ദേബ്ബാര്മാന് പറഞ്ഞു.
Discussion about this post