
കണ്ണൂര്‍ വനിതാ ജയിലില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ നാഷണല്‍ വിമന്‍സ് ഫ്രണ്ടിന് പരിപാടി അവതരിപ്പിക്കാന്‍ അനുവാദം നല്‍കിയതിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെപി ശശികല ടീച്ചര്‍ രംഗത്ത്. ആറ്റുകാല്‍ ഭഗവതിയോടുപോലും ദേഷ്യം കാണിച്ച ശ്രീലേഖക്ക് നാഷനല്‍ വുമണ്‍സ് ഫ്രണ്ടിന് മുന്നില്‍ മുട്ടു വിറച്ചുവെന്ന് ശശികല ടീച്ചര്‍ പറഞ്ഞു.
ചീമേനി തുറന്ന ജയിലില്‍ തടവുകാര്‍ക്ക് പരിപാലിക്കാന്‍ നല്‍കിയ പശുവില്‍ പോലും വര്‍ഗീയത കണ്ട സഖാക്കള്‍ എന്തേ കണ്ണൂര്‍ വനിതാ ജയിലില്‍ നാഷനല്‍ വിമന്‍സ് ഫ്രണ്ട് നടത്തിയ യോഗം കാണാതെ പോയത് എന്നും ശശികല ടീച്ചര്‍ ചോദിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ പകര്‍ന്നു കൊടുക്കുന്ന ഊര്‍ജമാണ് ഇവിടെ തീവ്രവാദം ഉണ്ടാക്കിയത്. തീവ്രവാദ കേന്ദ്രങ്ങളിലേക്ക് പെണ്‍കുട്ടികളെ കടത്തുമ്പോഴും മൗനം പാലിക്കുന്നവരുടെ കപട മതേതരത്വം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
Discussion about this post