ഇസ്ലാമാബാദ്: പാക് അധീന കാഷ്മീരില്‍ പാക്കിസ്ഥാന്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. ആസാദ് ജമ്മു ആന്‍ഡ് കാഷ്മീര്‍ കൗണ്‍സിലിന്റെ ഭരണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
. പാക് പ്രധാനമന്ത്രിക്കാണ് കൗണ്‍സിലിന്റെ നിയന്ത്രണാധികാരം. 1974ലെ ഭരണഘടന ഭേദഗതി ചെയ്യണമെന്നും പാക് അധീന കാഷ്മീരില്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന് അധികാരം കൈമാറണമെന്നുമാണ് സമരക്കാരുടെ ആവശ്യം.
കൗണ്‍സിലിന്റെ തണലില്‍ കാഷ്മീരിലെ ജനങ്ങളെ പാക്കിസ്ഥാന്‍ ഭരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത് തകര്‍ക്കപ്പെടണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. പാക് അധീന കാഷ്മീരിനെ പാക്കിസ്ഥാന്റെ പ്രവിശ്യയാക്കുന്നത് ഭരണാധികാരികള്‍ എതിര്‍ത്തതോടെയാണ് പ്രക്ഷോഭം ശക്തമാക്കിയത്.പിഒകെയില്‍ നിരവധി മനുഷ്യവകാശ ലംഘനങ്ങള്‍ നടക്കുന്നതായി പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ ഇത് നിഷേധിക്കുകയാണ്.
Discussion about this post