ബ്രിട്ടീഷ് കോളനിവത്ക്കരണ കാലത്തിന്റെ അവശേഷിപ്പുകളായ ചില പദങ്ങളുടെ ഉപയോഗം നിര്‍ത്തണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.രാജ്യസഭാ സമ്മേളനത്തിനിടെയായിരുന്നു സഭ അധ്യക്ഷന്‍ കൂടിയായ വെങ്കയ്യ നായിഡുവിന്റെ നിര്‍ദ്ദേശം.
കേന്ദ്രമന്ത്രിയായ പൊന്‍ രാധാകൃഷ്ണന്‍ പേപ്പര്‍ സമര്‍പ്പിക്കാന്‍ വേണ്ടി എഴുന്നേറ്റപ്പോള്‍ ‘ഐ ബെഗ് ടു ലെ…’ എന്ന് പറഞ്ഞപ്പോള്‍ വെങ്കയ്യ നായിഡു അദ്ദേഹത്തെ തടയുകയായിരുന്നു. ഇതുപോലത്തെ അധിനിവേശ പദങ്ങള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ലായെന്നും ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണെന്നും ഇവിടെ യാചിക്കേണ്ടയെന്നും അദ്ദേഹം പറഞ്ഞു. ‘ഐ ബെഗ്…’ എന്നതിന് പകരം ‘ഐ റൈസ് ടു…’ എന്നുപയോഗിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതേ നിര്‍ദ്ദേശം വെങ്കയ്യ നായിഡു രാജ്യസഭയില്‍ മുമ്പും മുന്നോട്ടു വച്ചിരുന്നു.
Discussion about this post