സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. കോടതി സീറോ മലബാര്‍ സഭാ കേസില്‍ സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന് ഹൈക്കോടതി. എഫ്ഐആര്‍ ഇടാന്‍ നാല് ദിവസം വൈകിയത് എന്താണെന്നും സിംഗില്‍ ബഞ്ച് ചോദിച്ചു.അവധി ദിവസങ്ങളായതു കൊണ്ടാണ് കേസെടുക്കാന്‍ വൈകിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന് പറഞ്ഞു. ശനി ഞായര്‍ ദിവസങ്ങളില്‍ കേസെടുക്കില്ലേ എന്നായിരുന്നു ഇതിനോടുള്ള കോടതിയുടെ പ്രതികരണം.
കേസെടുത്ത സാഹചര്യത്തില്‍ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കുകയാണെന്നും ഹൈക്കോടതി അറിയിച്ചു. ഉത്തരവ് നല്കി നാല് ദിവസം വൈകിയന്തെന്നാണെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ഇന്ന് ഹാജരായില്ല. പകരം ഗവണ്മെന്റ് പ്ലീഡറാണ് ഹാജരായത്. കേസ് എങ്ങനെ പോകുമെന്ന് കണ്ടറിയണം എന്ന പരാമര്‍ശവും ജസ്റ്റിസ് കമാല്പാഷയില് നിന്നുണ്ടായി.
Discussion about this post