മട്ടന്നൂര്‍: ഷുഹൈബ് വധക്കേസ് സാക്ഷികള്‍ക്ക് പ്രതികളുടെ ഭീഷണി. സാക്ഷികളായ നൗഷാദ്,മെയിനൂദ്ദീന്‍, റിയാസ്, എന്നിവര്‍ക്ക് നേരെയാണ് പ്രതിയായ ദീപ് ചന്ദ് ഭീഷണി മുഴക്കിയത്.
സ്‌പെഷ്യല്‍ സബ്ബ് ജയിലില്‍ വച്ച് നടന്ന പരേഡിനിടെയായിരുന്നു പ്രതിയുടെ ഭീഷണി. തിരിച്ചറിയല്‍ പരേഡിനെത്തിയ സാക്ഷികള്‍ പ്രതികളിലൊരാളായ ദീപ്ചന്ദ് തങ്ങളെ ഭീഷണിപ്പെടുത്തി എന്ന് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. നിങ്ങളെയൊന്നും വെറുതെ വിടില്ലെന്ന് ആക്രോശിച്ചതായും ഭയപ്പെടുത്തുന്ന വിധത്തില്‍ പെരുമാറിയതായും പരാധിയില്‍ പറയുന്നു. ഷുഹൈബിന് നേരെ അക്രമണം ഉണ്ടായപ്പോള്‍ കൂടെ ഉണ്ടായിരുന്നവരായിരുന്നു മൂന്നുപേരും.
Discussion about this post