കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ സിപിഎം ചേര്‍ത്തല മുന്‍ കൗണ്‍സിലറും കരുവാ ലോക്കല്‍ സെക്രട്ടറിയുമായിരുന്ന ആര് ബൈജു അറസ്റ്റിലായി. എറണാകുളം സെന്‍ട്രന്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എറണാകുളത്തെ ലോഡ്ജില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് ചേര്‍ത്തലയിലെ സിപിഎം മുന്‍ കൗണ്‍സിലറും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന ആര് ബൈജു അറസ്റ്റിലായത്. 2016 ലാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. തന്നെ കബളിപ്പിച്ച് 15ലക്ഷം രൂപ കൈക്കലാക്കിയെന്നും പരാതിയിലുണ്ട്. 2017ല്‍ എറണാകുളം സെന്‍ട്രല്‍ പൊലിസില്‍ പരാതി നല്കി.അതേ സമയം സാമ്പത്തിക തട്ടിപ്പ് പരാതിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആളാണ് ബൈജുവെന്ന് പോലിസ് പറയുന്നു.
ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് പ്രദേശിക നേതാവ് ദിവാകരനെ വധിച്ച കേസിലും പ്രതിയാണ് ആര് ബെജു. കയര്‍ തടുക്ക് വാങ്ങാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ 2009ല്‍ ദിവാകരനെ വെട്ടിക്കൊന്നെന്നാണ് കേസ്. ഈ കേസില്‍ ആറാം പ്രതിയായ ബൈജു വിചാരണയ്ക്കായി ആലപ്പുഴ കോടതിയില്‍ എത്തി മടങ്ങുന്പോഴാണ് ബലാത്സംഗക്കേസില്‍ പിടിയിലായത്. സി.പി.എം ഭരണം കയ്യാളിയിരുന്ന ചേര്‍ത്തല സര്‍വ്വീസ് സഹകരണ ബാങ്ക് ഭാരവാഹിയായിരിക്കെ സാന്പത്തിക തട്ടിപ്പ് നടത്തിയെന്നും ബൈജുവിന്റെ പേരില്‍ ആരോപണം ഉണ്ട്.
Discussion about this post