പിഎസ്സി ഫെബ്രുവരി 26ന് നടത്തിയ ഹയര്‍ സെക്കണ്ടറി കെമിസ്ട്രി അധ്യാപക പരീക്ഷയിലെ ചോദ്യങ്ങള്‍ 2015 ല്‍ നടന്ന നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് ചോദ്യപേപ്പറില്‍ നിന്നും കോപ്പിയടിച്ചതാണെന്ന് ഉദ്യോഗാര്‍ത്ഥികളുടെ ആരോപണം. ഈ രീതിയില്‍ വിവിധ ചോദ്യപേപ്പറുകളില്‍ നിന്നായി നാല്‍പ്പതിലധികം ചോദ്യങ്ങള്‍ പിഎസ്സി കടമെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഒന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പിഎസ്സി പരീക്ഷയില്‍ 70 വിഷയാധിഷ്ഠിത ചോദ്യങ്ങളും, 30 പൊതു വിജ്ഞാനങ്ങളുമാണ് ഉള്‍പ്പെടുത്താറുള്ളത് എന്നാല്‍ ഇത്തവണ പേപ്പറില്‍ മൂന്ന് മണിക്കൂറ് കൊണ്ട് എഴുതേണ്ടുന്ന നെറ്റ് പരീക്ഷയുടെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതോടെ പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയിലാണ്.
അതേസമയം സ്വകാര്യ പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്കിയ അതേ ചോദ്യങ്ങളും പരീക്ഷയില്‍ ഉള്‍പ്പെട്ടിരുന്നതായും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു എന്നാല്‍ സംഭവത്തെ സംബന്ധിച്ച് യാതൊരു വിശദീകരണവും പിഎസ്സി അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
Discussion about this post