മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിച്ച കേസില്‍ പ്രതിയായ വജ്രവ്യസായി നീരവ് മോദിയുടെ 20 ഏക്കറോളം വരുന്ന ഭൂമി കയ്യേറി കര്‍ഷകര്‍. നീരവിന്റെ മഹാരാഷ്ട്രയിലുള്ള ഭൂമിയാണ് കാളവണ്ടികളില്‍ സംഘം ചേര്‍ന്നെത്തിയ ഇരുന്നൂറോളം വരുന്ന കര്‍ഷകര്‍ കൈയ്യേറി കൃഷിയിറക്കിയത്.
ഭൂമിയുടെ യഥാര്‍ഥ അവകാശികള്‍ കര്‍ഷകരാണെന്ന പ്രഖ്യാപനത്തോടെയായിരുന്നു കയ്യേറ്റം. ട്രാക്ടറുകളുമായി എത്തിയ കര്‍ഷകര്‍ നിലം ഉഴുത് വിത്തുകള്‍ വിതയ്ക്കുകയായിരുന്നു. മഹാത്മാ ഗാന്ധിയുടെയും അബേദ്കറിന്റെയും ചിത്രങ്ങളും ദേശീയ പതാകയും കയ്യിലേന്തി മുദ്രാവാക്യങ്ങളും വിളിച്ചായിരുന്നു കര്‍ഷക പ്രക്ഷോഭം. 2013 ല്‍ നീരവ് മോദിയുടെ കമ്പനി തുച്ഛമായ പണം നല്കി പിടിച്ചെടുത്തതാണ് ഈ ഭൂമിയെന്നും കര്‍ഷകര്‍ പറഞ്ഞു.
Discussion about this post