കോയമ്പത്തൂരിനടുത്ത് പുതുക്കലക്കോട്ടയില്‍ പെരിയോറിന്റെ പ്രതിമ തകര്‍ത്തതുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. സെന്തില്‍കുമാര്‍ എന്ന സിആര്‍പിഎഫ് ജവാനെയാണ് പോലിസ് പിടികൂടി.
മദ്യലഹരിയില്‍ ചെയ്തുവെന്നാണ് പോലിസ് പറയുന്നത്. ഇന്നലെയാണ് പുതുക്കോട്ടയില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തത്. പ്രതിമയുടെ തല വെട്ടിമാറ്റുകയായിരുന്നു.
സംഭവം നടന്ന് കുറച്ചു സമയത്തിനുള്ളില്‍ തന്നെ പോലീസും ജില്ലാ അധികൃതരും ചേര്‍ന്ന് പ്രതിമ പൂര്‍വസ്ഥിതിയില്‍ ആക്കിയിരുന്നു. ബിജെപിയുമായി ബന്ധമുള്ളയാളല്ല അറസ്റ്റിലായ സെന്തില്‍കുമാര്‍ എന്ന് വ്യക്തമായതോടെ ബിജെപിയെ പ്രതിക്കൂട്ടിലാക്കാന്‍ നടത്തിയ ശ്രമമാണ് അക്രമമെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. നേരത്തെപെരിയോര്‍ പ്രതിമ ആക്രമിച്ച ഒരാള്‍ സിപിഐ അംഗമാണെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു.
പെരിയോര്‍ പ്രതിമ തകര്‍ക്കുന്നത് ഡിഎംകെ ഉള്‍പ്പടെയുള്ള രാഷ്ട്രീയകക്ഷികള്‍ വലിയ വിവാദമാക്കിയിരുന്നു.
്
Discussion about this post