വാഷിങ്ടണ്‍: ന്യൂനപക്ഷ വിഭാഗങ്ങളെ ഇല്ലാതാക്കാന്‍ ചെയ്യാന്‍ പാക്ക് സൈന്യം ഭീകരരുമായി പദ്ധതികള്‍ നടത്തുന്നുവെന്ന് പാക്ക് സാമൂഹ്യ പ്രവര്‍ത്തകന്‍ നദീം നസ്രത്തിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ കുറെ കാലഘട്ടങ്ങളായി പാക്ക് സൈന്യം ഭീകരരുമായി ചേര്‍ന്ന് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നത്. ന്യൂനപക്ഷങ്ങളെ രാജ്യത്ത് നിന്നും ഇല്ലാതാക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യംമെന്നും വാഷിംഗ്ടണില്‍ താമസിക്കുന്ന പാക് സ്വദേശിയായ നദീം പറയുന്നു.
ഇന്ത്യയുമായുള്ള വിദ്വേഷം കൊണ്ട് മാത്രമാണ് പാക്കിസ്ഥാന്‍ പട്ടാളം ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഭാവിയില്‍ ഇന്ത്യയും പാക്കിസ്ഥാനും സമാധാന നിലയിലേക്ക് മാറുകയാണെങ്കില്‍ പാക്ക് സൈന്യത്തിന്റെ നിലനില്‍പ്പ് ഏറെ കഷ്ടത്തിലാകും, സൈന്യത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയം മൂലമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ശത്രുത തുടരുന്നത്. സൈന്യവും ഇന്റലിജന്‍സ് ഏജന്‍സിയും രാജ്യത്ത് മത്രഭ്രാന്തിനും തീവ്രവാദത്തിനും ഏറെ പിന്തുണ നല്‍കുന്നു. ഈ ദുഷിപ്പുകളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്തിവരികയാണെന്നും നദീം വെളിപ്പെടുത്തി.
ലോകത്ത് ഭീകരാക്രമണം നടത്താനുള്ള പദ്ധതികളുടെ കേന്ദ്രമായി പാക്കിസ്ഥാന്‍ മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post