അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്നത് വെറും ആഗ്രഹം മാത്രമല്ല ഞങ്ങളുടെ ദൃഢനിശ്ചയം കൂടിയെന്ന് ആര്.എസ്.എസ്. തലവന്‍ മോഹന്‍ ഭഗവത്. നിലവിലെ സാഹചര്യങ്ങള്‍ രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമാണ്. രാമക്ഷേത്രം നിര്‍മിക്കാനാഗ്രഹിക്കുന്നവര്‍ രാമന്റെ പാത പിന്തുടരുന്നവരാകണമെന്നും ഭഗവത് കൂട്ടിച്ചേര്‍ത്തു.
ഇത് രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് ഭഗവത് നടത്തുന്ന ആദ്യ പരാമര്‍ശമല്ല. നേരത്തെ അയോദ്ധ്യയിലെ രാമജന്മ ഭൂമിയില്‍ രാമക്ഷേത്രം മാത്രം മതിയെന്ന പരാമര്‍ശം ഭഗവത് നടത്തിയിരുന്നു.ക്ഷേത്രം നിര്‍മ്മിച്ച് കാവി കൊടി ഉയരുന്ന കാലം അധികം വിദൂരമല്ലെന്നും. മുമ്പ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത തന്നെ അതേ ആകൃതിയില്‍ രാമജന്മഭൂമിയിലെ കല്ലുകൊണ്ട് ക്ഷേത്രം പണിയണമെന്നും. അതിനായി പൊതുജനങ്ങളെ ബോധവാന്മാരാക്കുമെന്നും കഴിഞ്ഞ വര്‍ഷം നടന്ന ഒരു പൊതുചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം സൂചിപ്പിച്ചിരുന്നു.
Discussion about this post