കീഴ്വഴക്കങ്ങള് മാറ്റിക്കൊണ്ട് ബി.ജെ.പിയുടെ ആടുത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗം ദീനദയാല്‍ ഉപാധ്യായ് മാര്‍ഗിലുള്ള പാര്‍ട്ടിയുടെ പുതിയ ആസ്ഥാന മന്ദിരത്തില്‍ വെള്ളിയാഴ്ച നടക്കും. സാധാരണ എല്ലാ ചൊവ്വാഴ്ചയും പാര്‍ലമെന്റിന്റെ ലൈബ്രറി കെട്ടിടത്തിലോ അല്ലെങ്കില്‍ പാര്‍ലമെന്റിന്റെ തന്നെ അനക്സ് ബില്‍ഡിങ്ങിലോ നടത്താറുള്ള യോഗം ആദ്യമായിട്ടാണ് പുതിയ ആസ്ഥാന മന്ദിരത്തിലേക്ക് മാറ്റിയിരിക്കുന്നത്. മുമ്പുണ്ടായിരുന്ന ആസ്ഥാന മന്ദിരം അശോകാ റോഡിലായിരുന്നു.
ഈ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായും പങ്കെടുക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാര്‍ലമെന്റ് സ്തംഭിക്കുന്ന അവസ്ഥയുണ്ടാകുന്നതിനെപ്പറ്റിയും ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ പ്രകടനവുമായിരിക്കും ചര്‍ച്ചാവിഷയമെന്ന് ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
Discussion about this post