ആലപ്പുഴ; കേരള സര്‍ക്കാര്‍ പുതിയ മദ്യനയം നടപ്പാക്കുമ്പോള്‍ ഒഴിവാക്കപ്പെടുന്നത് 12 പഞ്ചായത്തുകള്‍ മാത്രം.പതിനായിരത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്തുകളില്‍ ബാര്‍ അനുവദിക്കാമെന്ന മദ്യനയത്തില്‍ ബാക്കി 929 ഗ്രാമപഞ്ചായത്തുകളില്‍ ബാര്‍ തുറക്കാനാവും. തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കുകളാണ് എക്‌സൈസ് വകുപ്പു ജനസംഖ്യ കണ്ടെത്താന്‍ ആധാരമാക്കിയത്.
കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം (9653), വളപട്ടണം (8370), പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി (8370), തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളി (9969), എറണാകുളം ജില്ലയിലെ പോത്താനിക്കാട് (9913), ഇടുക്കി ജില്ലയിലെ വട്ടവട (5102), ആലക്കോട് (9855), കോട്ടയം ജില്ലയിലെ തലനാട് (7337), മൂന്നിലവ് (9065), ആലപ്പുഴ ജില്ലയിലെ പെരുമ്പളം (9678), മുട്ടാര്‍ (9864), പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ (8160) എന്നിവിടങ്ങളില്‍ മാത്രമാണു ബാറിനു വിലക്കുള്ളത്.
എന്നാല്‍, വിനോദ സഞ്ചാരമേഖലയായി പ്രഖ്യാപിച്ചതിനാല്‍ അതിരപ്പള്ളിയില്‍ ഒരു ബാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പതിനായിരത്തിനു തൊട്ടടുത്തു ജനസംഖ്യയുള്ള പഞ്ചായത്തുകളില്‍ പുതിയ കണക്കെടുപ്പു നടത്തണമെന്നും ആവശ്യമുയരാന്‍ സാധ്യത ഉണ്ട്.
.
Discussion about this post