ഡല്‍ഹി: സമുദ്രാതിര്‍ത്തിയിലെ സുരക്ഷ കാര്യക്ഷമമാക്കാന്‍ ബിഎസ്എഫിനു കേന്ദ്രസര്‍ക്കാര്‍ ഒമ്പത് കപ്പലുകള്‍ അനുവദിച്ചു.
കപ്പലുകളില്‍ ആറെണ്ണം ഇന്‍ഡോ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ സുന്ദര്‍ബന്‍ മേഖലയിലും മൂന്നെണ്ണം ഗുജറാത്തിലെ കച്ച് മേഖലയിലുമാണു വിന്യസിക്കുക. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന കപ്പലുകള്‍ അടുത്ത സാമ്പത്തികവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post