ലഹോര്‍: ഭഗത് സിങ്ങിനെ പാക്കിസ്ഥാന്റെ ദേശീയ നായകനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഭഗത് സിങ്ങിന്റെ 87-ാം ചരമവാര്‍ഷികം ആഘോഷ പരിപാടിക്കിടെയാണ് ഈ ആവശ്യം പരസ്യമായി ഉയര്‍ന്നത്.
ഭഗത് സിങ്ങിന്റെ 87-ാം ചരമവാര്‍ഷികം ആഘോഷിക്കാന്‍ ഭഗത് സിങ് മെമോറിയല്‍ ഫൗണ്ടേഷന് (ബിഎസ്എംഎഫ്), ഭഗത് സിങ് ഫൗണ്ടേഷന് പാക്കിസ്ഥാന് (ബിഎസ്എഫ്പി) എന്നീ സംഘടനകളാണ് പരിപാടി സംഘടിപ്പിച്ചത് .തൂക്കിലേറ്റപ്പെട്ടവര്ക്ക് ആദരമര്‍പ്പിച്ചു സംഘടിപ്പിച്ച ചടങ്ങിനെ സിങ്ങിന്റെ കുടുംബാംഗങ്ങളില്‍ ചിലര്‍ ഫോണിലൂടെ അഭിസംബോധനയും ചെയ്തു.
മൂന്നു സ്വാതന്ത്ര്യസമര സേനാനികളെ തൂക്കിക്കൊന്നതില്‍ ബ്രിട്ടിഷ് രാജ്ഞി മാപ്പുപറയണമെന്ന് ബിഎസ്എംഎഫ് ചെയര്മാന് ഇംതിയാസ് റാഷിദ് ആവശ്യപ്പെട്ടു. ഇവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യമുണ്ട്. സാമ്രാജ്യത്വത്തിനെതിരെ ശബ്ദമുയര്‍ത്തിയ വ്യക്തിയാണ് ഭഗത് സിങ്. മികച്ച സ്വാതന്ത്ര്യസമര സേനാനിയായി അദ്ദേഹം അറിയപ്പെടേണ്ടതുണ്ടെന്ന് ബിഎസ്എഫ്പി സ്ഥാപക പ്രസിഡന്റ് അബ്ദുല്ല മാലിക് പറഞ്ഞു. ഭഗത് സിങ്ങിനെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും ദേശീയ നായകന്മാരായി പ്രഖ്യാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
Discussion about this post