ഉദകമണ്ഡലം: പോലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ആദിവാസികള്‍ക്കിടയില്‍ മതപരിവര്‍ത്തനം നടത്തിവന്ന മലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ദേവളയിലെ ഗിരിവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവരെ മതം മാറ്റുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. ഗോസ്പല്‍ ഇന്‍ ആക്ഷന്‍ ഫെലോഷിപ്പ് ഇന്‍ ഇന്ത്യ എന്ന സഭയുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി പോലീസ് സംശയിക്കുന്നു.ഗൂഡല്ലൂരിനു സമീപം ദേവളയില്‍ നിന്നാണ് കോട്ടയം സ്വദേശിയായ ഇയാളെ പോലീസ് പിടികൂടിയത്.
ഗൂഡല്ലൂരിലെ ദേവളയ്ക്ക് സമീപമുള്ള നെല്ലിയളത്ത് വര്‍ഷങ്ങളായി താമസിച്ചു വരുന്ന ഇയാള്‍ ഈ പ്രദേശത്ത് പോലീസ് യൂണിഫോം ഉപയോഗിച്ച് തട്ടിപ്പ് നടത്തിവരികയായിരുന്നു. തിങ്കളാഴ്ച പോലീസ് ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ നില്‍ക്കുമ്പോഴാണ് അറസ്റ്റ് ചെയ്തത്. ദേവള പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വ്യാജ പോലീസുകാരനാണെന്ന് കണ്ടെത്തി. പോലീസ് യൂണിഫോമിലുള്ള ഫോട്ടോ പതിച്ച ബാങ്ക് പാസ്ബുക്കും, തമിഴ്‌നാട് സ്‌പെഷ്യന്‍ ടാസ്‌ക്‌ഫോഴ്‌സിന്റെ വ്യാജ ഐഡി കാര്‍ഡും ഇയാളില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Discussion about this post