തനിക്ക് എന്‍.സി.സിയെപ്പറ്റി അറിയില്ലെന്ന് രാഹുല്‍ ഗാന്ധി. മൈസൂരുവിലെ മഹാറാണി ആര്‍ട്ട്‌സ് ആന്‍ഡ് കോമേഴ്‌സ് കോളേജില്‍ സംസാരിക്കവെയായിരുന്നു രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
എന്‍.സി.സിയില്‍ ‘സി’ സര്‍ട്ടിഫിക്കറ്റ് കിട്ടിയവര്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് ഭാവിയില്‍ രാഹുല്‍ ഗാന്ധി നല്‍കാന്‍ ആഗ്രഹിക്കുന്നതെന്ന് സദസ്സിലരുന്ന ഒരു വിദ്യാര്‍ത്ഥിനി ചോദിച്ചു. തനിക്ക് എന്‍.സി.സിയെപ്പറ്റി അറിയില്ലായെന്നും നല്ല വിദ്യാഭ്യാസവും ഭാവിയും നല്‍കുന്ന ഒരു അവസരം താന്‍ കൊടുക്കാന്‍ തയ്യാറാണെന്നുമായിരുന്നു രാഹുലിന്റെ മറുപടി.
#WATCH: 'I don't know the details of NCC training & that type of stuff, so I won't be able to answer that question': Rahul Gandhi on being asked, 'What benefits will you give to NCC cadets after passing 'C' certificate examination?' #Karnataka pic.twitter.com/Vb2fCUsVFp
— ANI (@ANI) March 24, 2018
സംഭവത്തില്‍ പല വിദ്യാര്‍ത്ഥികളും രാഹുലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ രണ്ടാം പ്രതിരോധ നിരയായരുന്ന എന്‍.സി.സിയെപ്പറ്റി രാഹുല്‍ അറിയേണ്ടതുണ്ടെന്ന് എന്‍.സി.സി കാഡറ്റ് ആയ സഞ്ജനാ സിംഗ് പറഞ്ഞു. രാഹുലിന്റെ വെളിപ്പെടുത്തല്‍ എല്ലാ രാഷ്ട്രീയക്കാര്‍ക്കും നാണക്കേടുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
Surprised he doesn't have details of NCC. It isn't "other stuff". It's 2nd line of defence. Hope Rahul Gandhi learns about it. It's important for leader to know about it: Sanjana Singh,NCC Cadet on Rahul Gandhi's statement 'I don't know details of NCC training&that type of stuff' pic.twitter.com/CJsYSd9eLW
— ANI UP/Uttarakhand (@ANINewsUP) March 24, 2018
Trust me, it's not just an embarrassment for Congress Party alone but entire political fraternity. Why does Rahul Gandhi ji keep creating such awkward situations? pic.twitter.com/j1OhmovxHO
— Kiren Rijiju (मोदी का परिवार) (@KirenRijiju) March 24, 2018
Discussion about this post