തളിപ്പറമ്പ; കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത നിര്‍മിക്കുന്നതിനെതിരെ പ്രതിഷേധം നടത്തുന്ന വയല്‍ക്കിളി കൂട്ടായ്മയുടെ പുതിയ സമരത്തിന് വന്‍പിന്തുണ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിനു പരിസ്ഥിതി പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും ചേര്‍ന്ന് ‘കേരളം കീഴാറ്റൂരിലേക്ക്’ പ്രകടനം തളിപ്പറമ്പില്‍ നിന്ന് തുടക്കം കുറിച്ചു. കീഴാറ്റൂര്‍ വയലില്‍ പുതിയ സമരപ്പന്തല്‍ ഉയര്‍ന്നു കഴിഞ്ഞു. പ്രകടനം വയലിലെത്തി അല്പ സമയത്തിനകംശേഷം സമ്മേളനം ആരംഭിക്കും.
ഇത്തരം വികസന ഭീകരവാദങ്ങളെ ഞങ്ങള്‍ എതിര്‍ക്കുന്നു. രാജ്യാതിര്‍ത്തികള്‍ ബാധകമല്ലാത്തതാണു പരിസ്ഥിതിയുടെ വിഷയം. അതിനാല്‍ വനവും പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളും നെല്‍വയലുകളും തണ്ണീര്‍ത്തടവും പരിസ്ഥിതിയും നശിപ്പിക്കാന്‍ സര്‍ക്കാരിനും അവകാശമില്ലെന്നും ഞങ്ങള്‍ പ്രഖ്യാപിക്കുന്നു’- എന്ന പ്രതിജ്ഞ ചൊല്ലിക്കൊണ്ടായിരിക്കും സമ്മേളം ആരംഭിക്കുക.
Discussion about this post