കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിന്‍ മേല്‍ ദൃശ്യങ്ങള്‍ വീണ്ടും ആവശ്യപ്പെടുന്നത് എന്തിനെന്ന ചോദ്യവുമായി ഹൈക്കോടതി. അങ്കമാലി കോടതിയില്‍വച്ചു ദൃശ്യങ്ങള്‍ പരിശോധിച്ചതല്ലെ വീണ്ടും അത് ആവശ്യപ്പെടുന്നത് എന്തിന് എന്നതായിരുന്നു കോടതിയുടെ ചോദ്യം.
എന്നാല്‍ ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നതായും നടിയുടെ ശബ്ദത്തിന്റെ തീവ്രത കുറച്ചതായും സംശയമുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. പുരുഷ, സ്ത്രീ ശബ്ദങ്ങളുടെ തീവ്രത തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡും ശബ്ദരേഖയും കിട്ടിയില്ലെങ്കില്‍ വിചാരണ ഏകപക്ഷീയമാകുമെന്നാണു ദിലീപിന്റെ വാദം. ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദം സംശയാസ്പദമാണെന്നും ദിലീപ് വാദിക്കുന്നു.നേരത്തെ ദൃശ്യങ്ങള്‍ കൈമാറാനാവില്ലെന്ന് അങ്കമാലി മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ആണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post