വിഭജനസമയത്ത് ഇന്ത്യ വിട്ട് ചൈനയിലും പാകിസ്ഥാനിലും പോയവരുടെ സ്വത്തുക്കള്‍ കേന്ദ്ര സര്‍ക്കാര്‍ വിറ്റു തുടങ്ങി. മുമ്പ് ഇതിന് വേണ്ടിയുള്ള പദ്ധതി നരേന്ദ്ര മോദി സര്‍ക്കാര്‍ തുടങ്ങിയിരുന്നു. ഉപയോഗിക്കാനാവാതെ കിടക്കുന്ന ഈ സ്വത്തുക്കള്‍ വിറ്റുകഴിഞ്ഞാല്‍ സര്‍ക്കാരിന് ലഭിക്കുന്ന ഒരു ലക്ഷം കോടി രൂപ പല വികസന പദ്ധതികള്‍ക്കുമായി ഉപയോഗിക്കാനാണ് പദ്ധതി. ഈ സ്വത്തുക്കള്‍ വില്‍ക്കാനായി രണ്ടു നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയം ജില്ലാ തലത്തില്‍ ഇതിനായി പല കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. സ്വത്തിന്റെ സൂക്ഷിപ്പുകാര്‍ എല്ലാ വിവരങ്ങളും കേന്ദ്ര സര്‍ക്കാരിന് മൂന്ന് മാസം കൊണ്ട് കൊടുക്കണം. ഇന്ത്യയില്‍ മൊത്തം 9,400 സ്ഥലങ്ങള്‍ ഇങ്ങനെയുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഇതില്‍ 4,991 എണ്ണങ്ങള്‍ ഉത്തര്‍ പ്രദേശിലും 2,735 എണ്ണങ്ങള്‍ ബംഗാളിലും 487 എണ്ണങ്ങള്‍ ഡല്‍ഹിയിലുമാണ്.
Discussion about this post