തിരുവനന്തപുരം: മൂന്ന് ദിവസങ്ങളായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ എത്താത്തത് വിഷയമാക്കി പ്രതിപക്ഷം. സഭ നടക്കുമ്പോള്‍ മുഖ്യമന്ത്രി എവിടെ പോയി എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ ചോദിച്ചു. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഹാജരാകുന്നില്ലെന്ന് ഒറ്റക്കെട്ടായി സഭയില്‍ പറയുന്നവരാണ് ഇതെല്ലാം ചെയ്യുന്നത് എന്ന ചോദ്യവും പ്രതിപക്ഷം ഉയര്‍ത്തി.
അതേസമയം സിപിഎം കേന്ദ്രകമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പോയിരിക്കുകയാണെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു. ബിസിനസ് കമ്മറ്രിയെ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ സഭയെ മാനിക്കാതിരിക്കുന്നത് ശരിയായ കാര്യമല്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.സഭയോടുള്ള ബഹുമാനകുറവായി തന്നെ ഇതിനെ കാണേണ്ടി വരുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.മുഖ്യമന്ത്രി നരേന്ദ്രമോദിയെ പോലെ പെരുമാറുകയാണെന്നും ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പോലും കൂട്ടാക്കുന്നില്ലെന്നും മുരളീധരന് ആരോപിച്ചു.
എന്നാല്‍ പാര്‍ട്ടി പരിപാടികള്‍ക്ക് പോകേണ്ടി വരും. പാര്‍ട്ടി പ്രവര്‍ത്തകനായ ശേഷമാണ് മുഖ്യമന്ത്രിയായത് എന്നിങ്ങനെയായിരുന്നു പ്രതിപക്ഷത്തിന് മന്ത്രി ജി സുധാകരന് നല്കിയ മറുപടി.
ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് രണ്ട് ദിവസങ്ങളിലായി ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് മറ്റ് മന്ത്രിമാരാണ് ഉത്തരം പറയുന്നത്.
Discussion about this post