നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതിയില്‍ വാദം തുടരും. കേസിലെ പ്രധാന തെളിവുകളിലൊന്നായ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വേണമെന്നാണ് ദിലീപിന്റെ ആവശ്യം.
വീഡിയൊ ദൃശ്യങ്ങളുടെ ആധികാരികത കഴിഞ്ഞ ദിവസം വാദത്തിനിടെ ദിലീപ് ചോദ്യം ചെയ്തിരുന്നു. വീഡിയൊ എഡിറ്റ് ചെയ്തതാണെന്ന് സംശയമുണ്ടെന്നാണ് വാദം.്. ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദം താഴ്ത്തി പോലീസ് എഡിറ്റ് ചെയ്തുവെന്ന് സംശയമുണ്ട്. ഇരയുടെ ശബ്ദമാണോ ദൃശ്യങ്ങളില്‍ ഉള്ളത് എന്ന് പരിശോധിക്കണം. പൊലീസ് തെളിവുകള്‍ മനഃപൂര്‍വം മറച്ചുവയ്ക്കുന്നു. എന്നിങ്ങനെയാണ് ദിലീപിന്റെ അഭിഭാഷകന് വാദിച്ചത്.
ഇതിനിടെ മജിസ്ട്രേറ്റ് കോടതിയില്‍ വച്ച് ദൃശ്യങ്ങള്‍ കണ്ടതാണല്ലോ.? ഇനിയുമെന്തിന് അത് ലഭിക്കണമെന്ന് കോടതി ചോദിച്ചുിരുന്നു. അതേസമയം പ്രതിയുടെ അവകാശത്തേക്കാള്‍ വലുതാണ് ഇരയുടെ മൗലികാവകാശമെന്ന് പ്രോസിക്യൂഷന് വാദിച്ചു.
വിചാരണ സമയത്ത് ദൃശ്യങ്ങള്‍ കാണുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ ദൃശ്യങ്ങള്‍ നല്കിയാല് ഇര എക്കാലവും പേടിച്ച് കഴിയേണ്ടി വരുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
Discussion about this post