ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെഡി.എസ് ബി.ജെ.പിയോടൊപ്പം തന്നെ ഉണ്ടാകുമെന്ന് ദേശീയ എക്സിക്യൂട്ടിവ് അംഗം വി. മുരളീധരന് എം.പി. ബിജെഡി.എസിന് ചെറുതായി ചില അസംതൃപ്തികളൊക്കെയുണ്ട്. തെരഞ്ഞെടുപ്പിനു മുന്‍പായി അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്കെടുത്ത് പരിഹരിക്കും. അവര്‍ക്ക് വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങളും ലഭ്യമാക്കും. ബിജെഡി.എസ് എന്‍.ഡി.എ വിട്ടുപോകില്ലെന്നും മുരളീധരന് മാധ്യമത്തോട് പറഞ്ഞു.
ചെങ്ങന്നൂരില്‍ വിജയ സാധ്യത കൂടുതലുള്ളത് ബി.ജെ.പിക്കാണ്. ഇത്രയേറെ വോട്ടുള്ള സ്ഥലത്ത് ബി.ജെ.പി മുമ്പ് ഉപതെരഞ്ഞെടുപ്പ് നേരിട്ടിട്ടില്ല. മാണിയുമായുള്ള ബന്ധത്തെപ്പറ്റി താന്‍ നടത്തിയ പ്രസ്താവന തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. അവിടെ ജയമാണ് പ്രധാനം അതിനായി ആരുടെ വോട്ട് വേണമെങ്കിലും സ്വീകരിക്കാം.
തനിക്ക് ലഭിച്ച സ്ഥാനം പാര്‍ട്ടിക്കുള്ളില്‍ ആര്‍ക്കും അസംതൃപ്തിയുണ്ടാക്കിയിട്ടില്ല.താന്‍ സംഘടനാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു അതിന് അര്‍ഹമായ സ്ഥാനം കിട്ടിയെന്ന് മാത്രം. ഒരു രാജ്യസഭാ അംഗത്തിന് രാജ്യത്ത് എവിടെ വേണമെങ്കിലും പ്രവര്‍ത്തനം നടത്താനാകും. അതിനാല്‍ തന്നെ തന്റെ എം.പി സ്ഥാനം കേരളത്തിന്റെ വികസനത്തിനായി പൂര്‍ണമായും വിനിയോഗിക്കും. കേരളജനതയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് പാര്‍ട്ടി നേതൃത്വം തന്നെ ഈ ചുമതല ഏല്പിച്ചിട്ടുള്ളതെന്നും മുരളീധരന് എംപി പറഞ്ഞു.
Discussion about this post