വിജയവാഡ: രാജ്യത്ത് ഇന്ധന വില കുറയുമെന്ന മുന്നറിയിപ്പ് നൽകി കേന്ദ്ര മന്ത്രി പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധമാണ് ഇതിലേക്ക് വഴിവയ്ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. വിജയവാഡയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു ഹർദീപ് സിംഗ് പുരി ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്ത് ഇന്ധന വില ഏറ്റവും കുറഞ്ഞ രാജ്യം ഇന്ത്യയാണ്. ആഗോള വിപണയിൽ ആവശ്യത്തിന് എണ്ണ ഇപ്പോൾ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ എണ്ണയ്ക്ക് യാതൊരു ക്ഷാമവും അനുഭവപ്പെടുന്നില്ല. അമേരിക്ക, ബ്രസീൽ, ഗയാന, സുരിനാം, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നാണ് ആഗോള വിപണിയിൽ കൂടുതൽ എണ്ണ എത്തുന്നത്.
40 രാജ്യങ്ങളിൽ നിന്നുമാണ് ഇന്ത്യ എണ്ണ ഇപ്പോൾ എണ്ണ വാങ്ങുന്നത്. നേരത്തെ ഇത് 27 ആയിരുന്നു. കൂടുതൽ രാജ്യങ്ങൾ ഇവർക്കിടയിലേക്ക് വന്നാൽ ഇന്ത്യ ഇരുകയ്യും നീട്ടി സ്വീകരിക്കും. കൂടുതൽ രാജ്യങ്ങൾ ഇന്ത്യയ്ക്ക് എണ്ണ നൽകാൻ തയ്യാറായാൽ അതും എണ്ണ വില കുറയുന്നതിന് കാരണം ആകുമെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.
അമേരിക്കയുമായുള്ള പുതിയ ബന്ധം ഇന്ത്യയുടെ എണ്ണ വിലയിൽ പ്രതീക്ഷ നൽകുന്നുണ്ട്. ആഗോളവിപണിയിൽ എണ്ണ വില കുറയാൻ ട്രംപ് ആഗ്രഹിക്കുന്നുണ്ട്. ഇതിനായി രാജ്യത്ത് തന്നെ കൂടുതൽ എണ്ണ കുഴിച്ചെടുക്കുന്ന നടപടികൾക്കാണ് ട്രംപ് തുടക്കമിട്ടിരിക്കുന്നത്. ഇത് ആഗോള വിപണിയിൽ കൂടുതൽ എണ്ണ എത്തുന്നതിന് കാരണം ആകും. എണ്ണ കൂടുതൽ എത്തുന്നതോട് കൂടി വില കുറയും. കുറഞ്ഞ വിലയ്ക്ക് ആവശ്യത്തിന് ഇന്ധനം ലഭ്യമാകുന്നതോട് കൂടി പണപ്പെരുപ്പം കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെട്രോൾ ഉത്പന്നങ്ങൾ വിൽക്കുന്നതിൽ നിന്നും സർക്കാരിന് ലാഭം ലഭിക്കുന്നില്ല. അത് മാത്രവുമല്ല 22,000 കോടി രൂപ പെട്രോൾ പമ്പുകൾക്ക് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമ്പോൾ ആഗോള സമ്പദ് വ്യവസ്ഥയിൽ പത്താം സ്ഥാനത്ത് ആയിരുന്നു ഇന്ത്യ. എന്നാൽ ഇന്ന് അഞ്ചാം സ്ഥാനത്തേയ്ക്ക് എത്തി. ഇവിടെ നിന്നും കുതിപ്പ് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post