പാലക്കാട് :കാറിനെ ഓവര്‍ടേക്ക് ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബസ്സില്‍ കയറി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് യുവാവിന്റെ ക്രൂരമര്‍ദ്ദനം. പാലക്കാട്ടു നിന്നു കോഴിക്കോട്ടേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ അബൂബക്കറിനാണു ക്രൂരമര്‍ദ്ദനമേറ്റത്.
ഒലവക്കോടിനു സമീപം പന്നിയം പാടത്തുവച്ചായിരുന്നു സംഭവം. വിവാഹപാര്‍ട്ടിയുടെ വാഹനത്തിലുളളയാളാണ് ബസില്‍ കയറി മര്‍ദ്ദിച്ചത്. അബൂബക്കറിനെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മര്‍ദ്ദനത്തിന്റെ വീഡിയൊ പുറത്തുവന്നിട്ടുണ്ട്.
Discussion about this post