ഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭ്രാന്തനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൃഷ്ണനെപ്പോലെയാണെന്നും ബിജെപി എംപി സാക്ഷി മഹാരാജ്. മനസ്സ് തകര്‍ന്ന കര്‍ഷകരെ കാണാന്‍ നടക്കുന്ന രാഹുലിനെ കാണുമ്പോള്‍ ഇങ്ങനെയാണ് തോന്നുന്നതെന്നും സാക്ഷി മഹാരാജ് കളിയാക്കി. ‘ദ്രൗപതിയെ കൃഷ്ണന് രക്ഷിച്ച പോലെയാണ് നേപ്പാളിനെ മോദി രക്ഷപ്പെടുത്തിയത്. ചോളവും ഗോതമ്പും തിരിച്ചറിയാനാവാത്ത വ്യക്തിയാണ് രാഹുലെന്നും ബിജെപി എംപി പരിഹസിച്ചു.
ഞാന്‍ പറയും രാഹുലിനു ഭ്രാന്താണെന്ന്, രാഷ്ട്രീയത്തിന്റെ എബിസിഡി പോലും രാഹുലിന് അറിയില്ല. കര്‍ഷകരുമായി സംസാരിക്കുന്ന രാഹുലിനു ഗോതമ്പും ചോളവും എന്താണെന്ന് അറിയില്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു. എന്നാല്‍ നേപ്പാളില്‍ ഭൂകമ്പത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനും സഹായിക്കാനും എന്‍ഡിഎ സര്‍ക്കാര്‍ മുന്നിട്ടറങ്ങി. ഇക്കാര്യത്തില്‍ ഒരു മടിയും കാണിക്കാതെയാണ് മോദി പ്രതികരിച്ചത്. ദ്രൗപതിക്കു സഹായം വേണ്ടിവന്നപ്പോള്‍ ഒരു മടിയും കൂടാതെയാണ് കൃഷ്ണന് സഹായിച്ചത്. മോദി നേപ്പാളിന്റെ കാര്യത്തില്‍ ചെയ്തതും ഇതാണെന്ന് മഹാരാജ് പറഞ്ഞു.
നേപ്പാളിലുണ്ടായ ഭൂകമ്പത്തിനു കാരണം രാഹുല്‍ ഗാന്ധിയുടെ കേദാര്‍നാഥ് സന്ദര്‍ശനമാണെന്ന സാക്ഷി മഹാരാജിന്റെ പരിഹാസം നേരത്തെ ചര്‍ച്ചയായിരുന്നു.രാഹുല്‍ ബീഫ് കഴിക്കുന്ന വ്യക്തിയാണ്. ബീഫ് കഴിക്കുന്ന രാഹുല്‍ ദേഹശുദ്ധിവരുത്താതെ പുണ്യസ്ഥലം സന്ദര്ശിച്ചതിനാലാണ് ദുരന്തമുണ്ടായതെന്നും സാക്ഷി മഹാരാജ് കുറ്റപ്പെടുത്തി.
Discussion about this post