പാലക്കാട്: എം രാധാകൃഷ്ണനൊപ്പം ഉല്ലാസയാത്ര നടത്തിയ പാലക്കാട് ഡിസിസി സെക്രട്ടറിയ്ക്കെതിരെ നടപടി ഉണ്ടായേക്കും.
സംഭവത്തില്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്കാന് ഡിസിസി സെക്രട്ടറിയ്ക്ക് കെപിസിസി നിര്‍ദ്ദേശം നല്കി.
സെക്രട്ടറി പി ബാലഗോപാലന് വിഎം രാധാകൃഷ്ണനൊപ്പം ഉല്ലാസ യാത്ര നടത്തുന്ന ഫോട്ടോകള്‍ പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് കെപിസിസി നടപടി എടുക്കാന്‍ ആലോചിക്കുന്നത്.
വി.എം രാധാകൃഷ്ണനൊപ്പം യാത്ര നടത്തിയെന്ന ആരോപണം വി.എം സുധീരന് ജനപക്ഷയാത്ര നടത്തുന്നതിനിടെയാണ് ഉയര്‍ന്നത്. പാലക്കാട് ലോകസഭ മണ്ഡലത്തില്‍ എം.പി വീരേന്ദ്രകുമാര്‍ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് ബാലഗോപാലിനെതിരെ പരാതി ഉയര്‍ന്നിരുന്നു.
Discussion about this post