മലാല യൂസുഫ്സായി പാക്കിസ്ഥാനിലേക്ക് താത്ക്കാലികമായി തിരികെ എത്തി. തന്റെ മാതൃരാജ്യം ശരിയായ ദിശയിലേക്ക് നീങ്ങുന്നുവെന്ന് തെളിയിക്കാനാണ് മലാല തിരിച്ചെത്തിയതെങ്കിലും മലാലയുടെ തിരിച്ചുവരവ് തീവ്രവാദത്തിന് വലിയ തിരിച്ചടിയാണ്. സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും എല്ലാ പ്രമുഖ രാഷ്ട്രീയ നേതാക്കളും മലാലയെ പാക്കിസ്ഥാനിലേക്ക് സ്വാഗതം ചെയ്തു എങ്കിലും മലാലയ്ക്ക് സ്വീകരണം നല്‍കാനായി ഒരു പൊതുപരിപാടി പോലും നടന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയം. ലോകത്തിലെ ഏറ്റവും അധികം ആരാധകരുള്ള പ്രായം കുറഞ്ഞ വ്യക്തി, സമൂഹ മാധ്യമങ്ങളില്‍ ആരാധകരും ഫോളോവേഴ്സും ഏറെക്കൂടുതലുള്ള നോബല്‍ സമ്മാനവും കരസ്ഥമാക്കിയ പാകിസ്ഥാനിലെ ഏക സ്ത്രീത്വം എന്നിട്ടും മലാല മടങ്ങിയെത്തിയത് ട്വിറ്ററില്‍ മാത്രമാണ് ആരാധകര്‍ക്ക ആഘോഷിക്കാനായത്.
അസാധാരമണായ വിധം മലാലയ്ക്ക് സുരക്ഷിതത്വം ഏര്‍പ്പെടുത്തിയിരുന്നു പാക്കിസഥാനില്‍ . മാതൃരാജ്യത്തിലേക്ക് തിരിച്ചെത്താന്‍ സാധിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്ക് നന്ദിയറിച്ചതോടൊപ്പം മലാലയുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു. സൂഫി കവിയായ ജാം സകിയുടെ മരാണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദിലേക്ക് മലാല യൂസഫ്സായ് എത്തിയത്. ‘ പാക്കിസ്ഥാനിലെ പുരോഗമന ശക്തികള്‍ക്ക് ഈ വര്‍ഷം വളരെ മോശമാണെന്ന് ചിന്തിക്കേണ്ടതില്ല ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് നമുക്ക് അസ്മ ജഹാംഗീര്നെ നഷ്ടപ്പെട്ടു അതുകൊണ്ടുതന്നെ പാക്കിസ്ഥാനിലെ പുരോഗമന ശകതികള്‍ക്ക് ഈ വര്‍ഷം വളരെ മോശമാണെന്ന് ചിന്തിക്കേണ്ടതില്ല മറിച്ച് അസ്മ ജഹാംഗീറും ജാം സകി മലാല യൂസഫ്സായിയുടെ രൂപത്തില്‍ നമ്മളിലേക്ക് തിരിച്ച് വന്നിരക്കുകയാണെന്ന് ‘ പൊതുപ്രവര്‍ത്തകര്‍ ചൂണ്ടികാട്ടി .
Discussion about this post