ഡല്‍ഹി: രാജ്യസഭാംഗ കാലാവധി പൂര്‍ത്തിയാക്കി മടങ്ങിയ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കര്‍ ആ കാലയളവില്‍ ലഭിച്ച ശമ്പളവും അലവന്‍സും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനയായ് നല്കി. ആറുവര്‍ഷത്തെ കാലയളവില്‍ ശമ്പളവും അലവന്‍സും ചോര്‍ന്ന് 90 ലക്ഷം രൂപയാണ് സച്ചിന് ലഭിച്ചത് ഈ തുകയാണഅ സച്ചിന് ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കിയത്.
രാജ്യസഭ അംഗമായത് മുതല്‍ 185 പദ്ധതികള്‍ക്കായി 7.4 കോടി രൂപ സച്ചില്‍ ചിലവഴിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. സച്ചിന്റെ മാതൃകാപരമായ തീരുമാനത്തെ പി.എം.ഒ അഭിനന്ദിച്ചു. വിദ്യാഭ്യാസപദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടിയാണ് കൂടുതല്‍ തുകയും സച്ചിന് ചിലവിട്ടത്.
കേരളത്തിലെ സ്കൂളുകള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുമായി ഇരുപതോളം സ്കൂളുകളുടെ നിര്‍മാണവും മറ്റ് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതും സച്ചിന്റെ ശ്രമഫലം കൊണ്ടാണ്. പ്രധാനമന്ത്രിയുടെ ഗ്രാമങ്ങളെ ദത്തെടുക്കല്‍ പദ്ധതിയില്‍ രണ്ട് ഗ്രാമങ്ങളെ സച്ചിന് ഏറ്റെടുത്തിരുന്നു.
Discussion about this post