തിരുവനന്തപുരം: ജനങ്ങള്‍ക്്കാി ഭക്ഷണം കഴിക്കേണ്ട സമയം പോലും ഒഴിവാക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തന്റെ ഫേസ്ബുക്കിലാണ് ജനങ്ങള്‍ക്ക് വേണ്ടി ഭക്ഷണം പോലും ഒഴിവാക്കുന്നതിനെ പറ്റി ഉമ്മന്‍ചാണ്ടി വാചാലനാകുന്നത്.
ഫേസ്ബുക്ക പോസ്റ്റ് വായിക്കുക-
എത്ര വൈകി കിടന്നാലും നേരത്തെ എഴുന്നേല്‍ക്കും. അത് കൊണ്ട് തന്നെ ഒരു ദിവസത്തെ ആദ്യ പരിപാടിക്ക് ഞാന്‍ ഒരിക്കലും വൈകിയിട്ടില്ല. പിന്നെ അടുത്ത പരിപാടി വൈകുന്നു എങ്കില്‍ അതിന്റ്‌റെ കാരണം ആദ്യത്തെ പരിപാടി നീണ്ടു പോവുന്നതാണ്. എന്നെ കൊണ്ട് ആവും വിധം സമയ നിഷ്ട പാലിക്കാന്‍ ഇപ്പോഴും ശ്രമിക്കാറുണ്ട്. ഇതു കാരണം വ്യക്തിപരമായ ആവശ്യങ്ങളില്‍ പലതും ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെ ആദ്യം ഒഴിവാക്കുന്നത് ഭക്ഷണമാണ്. ഭക്ഷണം കഴിക്കാനെടുക്കുന്ന സമയം പോലും ജനങ്ങള്ക്കായി നല്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
Discussion about this post