കാഞ്ഞങ്ങാട്; വിരമിക്കല്‍ ദിനത്തില്‍ നെഹ്റു കോളേജ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിന് ആദരാജ്ഞലി അര്‍പ്പിച്ച സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ പിവി പുഷ്പജ പോലീസില്‍ പരാതി നല്കി. ഹോസ്ദുര്‍ഗ് പോലീസിനാണ് പരാതി നല്‍കിയിരിക്കുന്നത്.
എസ്എഫ്ഐ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് അനീസ്, ശരത് ചന്ദ്രന്, എംപി പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. കഴിഞ്ഞ ദിവസമാണ് യാത്ര അയപ്പ് ചടങ്ങിനിടെ പ്രിന്‍സിപ്പാളിന് ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റര്‍ കോളേജ് പരിസരത്ത് പ്രത്യക്ഷപ്പെട്ടത്
ഇതിന് പിന്നില്‍ എസ്എഫ്ഐ ആണെന്ന് പ്രിന്‍സിപ്പാള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു
Discussion about this post