പാക്കിസ്ഥാന് എജന്‍സിയായ ഇന്റര്‍-സര്‍വ്വീസസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ) നടത്താനിരുന്ന ഭീകരാക്രമണ ശ്രമം പഞ്ചാബ് പോലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് വിംഗ് വിജയകരമായി തടഞ്ഞു. ഖലിസ്ഥാന്‍ രൂപികരിക്കാന്‍ വേണ്ടിയുള്ള പദ്ധതിയായ ‘റെഫറന്‍ഡം-2020’ പരസ്യപ്പെടുത്താന്‍ വെണ്ടിയുള്ള ശ്രമമായിരുന്നു പോലീസ് തടഞ്ഞത്.
ഷഹീദ് ഭഗത് സിംഗ് നഗറില്‍ നിന്നും വന്ന 4 പേരെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. മന്‍വീര്‍ സിംഗ്, ജസ്പ്രീത് സിംഗ്, സുഖ്വിന്ദര് സിംഗ്, രന്ധീര് സിംഗ് എന്നിവരായിരുന്നു ആ 4 പേര്. ഇവര്‍ ബസുകളും മദ്യശാലകളും കത്തിക്കാന്‍ പദ്ധതിയിട്ടിരുന്നു. കൂടാതെ മൊഹാലിയില്‍ നടക്കാനിരിക്കുന്ന ഐ.പി.എല്‍ മാച്ചിനിടെ ‘റെഫറന്‍ഡം-2020’യുടെ പോസ്റ്ററുകള്‍ പതിക്കാനും അവര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. അറസ്റ്റിലായ 4 പേരും അവരുടെ ഇരുപതുകളിലുള്ളവരായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ റെഫറന്‍ഡം-2020 എന്നൊരു ഫേസ്ബുക്ക് പേജും നിലവിലുണ്ട്. പാക്കിസ്ഥാനിലും യൂറോപ്പിലുമുള്ള ഖലിസ്ഥാന്‍ പിന്തുണക്കാരാണ് ഈ പേജ് പഞ്ചാബില്‍ പ്രചരിപ്പിച്ചത്. മലേഷ്യയിലുള്ള ദീപ് കൗര്‍ എന്ന സ്ത്രീ വഴിയാണ് അറസ്റ്റിലായ 4 പേര് ഐ.എസ്.ഐ നേതാവായ ഫതേഹ് സിംഗുമായി ബന്ധപ്പെടുന്നത്. പിന്നീട് ഇയാള്‍ ഇവര്‍ക്ക് ജോലിയും മറ്റും വാഗ്ദാനം ചെയ്തിരുന്നു.
Discussion about this post