തിരുവനന്തപുരം സബ് കളക്ടറായിരുന്ന ദിവ്യ.എസ്.അയ്യര്‍ക്ക് തദ്ദേശവകുപ്പിലേക്ക് സ്ഥലം മാറ്റം കിട്ടി. ഡെപ്യൂട്ട് സെക്രട്ടറിയായിട്ടാണ് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്. വര്‍ക്കലയില്‍ നടന്ന ഭൂമി ഇടപാടില്‍ കളക്ടറുടെ ഇടപെടല്‍ വിവാദമായിരുന്നു.
വര്‍ക്കല വില്ലിക്കടവില്‍ സംസ്ഥാന പാതയോരത്തുള്ള സ്ഥലം സ്വകാര്യ വ്യക്തി അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുക്കുകയായിരുന്നു. സ്വകാര്യ വ്യക്തി നല്കിയ ഹര്‍ജിയെത്തുടര്‍ന്ന് തീരുമാനമെടുക്കാന്‍ ഹൈക്കോടതി സബ് കളക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. ഈ ഭൂമി പിന്നീട് സ്വകാര്യ വ്യക്തിക്ക് നല്‍കുകയായിരുന്നു സബ് കളക്ടര്‍. ഈ നടപടി ഉചിതമല്ലാത്തതാണെന്ന് പറഞ്ഞ് കളക്ടര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
Discussion about this post