രാജ്യത്തെ എസ്.സി/എസ്.ടി പീഡന നിരോധന നിയമം ശക്തിപ്പെടുത്തണമെന്ന് ബി.ജെ.പി അധ്യക്ഷനായ അമിത് ഷാ അഭിപ്രായപ്പെട്ടു. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധി വരുന്നതിന് മുമ്പുള്ള സാഹചര്യത്തിലേക്ക് പോകാന്‍ നിയമഭേദഗതി കൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സുപ്രീം കോടതി ഇതിനെപ്പറ്റി പുറപ്പെടുവിച്ച വിധി നിയമത്തിനെ ദുര്‍ബലപ്പെടുത്തിയെന്ന് എസ്.സി/എസ്.ടി സംഘടനകള്‍ അഭിപ്രായപ്പെട്ടിരുന്നു. സുപ്രീം കോടതി വിധിക്കെതിരെ എസ്.സി/എസ്.ടി സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് നടത്തിയിരുന്നു.
Discussion about this post