മുംബൈ: ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിനും വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ ദുതിനും വിദേശ യാത്രക്ക്് വിലക്ക്. വിഡിയോകോണിന് വഴിവിട്ട രീതിയില്‍ ലോണ്‍ അനുവദിച്ചു എന്ന ആരോപണത്തില്‍ സിബിഐയുടെ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇരുവര്‍ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് ദീപക് കൊച്ചാറിന്റെ സഹോദരന് രാജീവ് കൊച്ചാറിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. വിഡിയോകോണ്‍ ഗ്രൂപ്പിന് 3,250 കോടിയുടെ ലോണ്‍ അനുവദിച്ചു എന്നാണ് കേസ്്. ഐ.സി.ഐസി ബാങ്ക് സി.ഇ.ഓയും എംഡിയുമായ ചന്ദ കൊച്ചാറിന്റെ സ്വാധീനം ഉപയോഗിച്ച് ലോണ്‍ നേടിയെടുക്കുകയായിരുന്നു
Discussion about this post