ഭീകരവാദികള്‍ മീന്‍പിടുത്ത ബോട്ട് വഴി ഗോവയിലെത്താന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. ഇതുകൊണ്ട് ഗാവന് തീരത്തെ കാസിനോകള്‍ക്കും ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുറമുഖ വകുപ്പുമന്ത്രി ജയേഷ് സാല്ഗാവോന്കാറാണ് തീരത്തുള്ള കാസിനോകള്‍ക്കും ബോട്ടുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയത്.
ഗോവന്‍ തീരത്ത് മാത്രമല്ല പടിഞ്ഞാറന്‍ തീരത്തെ സംസ്ഥാനങ്ങളായ മുംബൈ, ഗുജറാത്ത് എന്നിവടങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ ഒരു മത്സ്യബന്ധന ബോട്ട് പാകിസ്താന് പിടിച്ചെടുത്തിരുന്നു. അതിപ്പോള്‍ വിട്ടയച്ചിട്ടുണ്ട്. തിരികെയെത്തുന്ന ഈ ബോട്ടില്‍ ഭീകരവാദികള്‍ ഉണ്ടായേക്കാമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കുന്ന സൂചന.
Discussion about this post