പ്രത്യേക ടൗണ്‍ഷിപ്പ് എന്ന ആവശ്യം ശക്തമാക്കി കശ്മീരി പണ്ഡിറ്റുകള്‍ രംഗത്ത്. പണ്ഡിറ്റുകള്‍ക്കായി പ്രത്യേക ടൗണ്‍ഷിപ്പ് രൂപീകരിക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിനെ അനുവദിക്കില്ല എന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നിലപാടറിയിച്ചതിനു തൊട്ടുപിന്നാലെയാണ് പണ്ഡിറ്റുകള്‍ സമരം ശക്തമാക്കിയത്. പ്രത്യേക ടൗണ്‍ഷിപ്പ്
എന്ന ആശയം കഴിയുന്നതും വേഗം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജന്ദര്‍മന്ദിറില്‍ പണ്ഡിറ്റുകള്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
തങ്ങളുടെ പുനരധിവാസ പ്രശ്നത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിഷ്ക്രിയത്വം പാലിക്കുന്നുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പുനരധിവാസ പ്രശ്നത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ എടുത്ത നടപടികള്‍ സംബന്ധിച്ച് ധവള പത്രം ഇറക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
Discussion about this post