ജീവ നായകനാകുന്ന പുതിയ ചിത്രം തിരുനാളിലാണ് നയന്‍താര കിന്റര്ഗാര്ട്ടന് ടീച്ചറായി എത്തുന്നത്. ജീവ ഒരു ലോക്കല്‍ റൗഡിയുടെ വേഷത്തില്‍ എത്തുന്ന ചിത്രം സംവിധായകന് രാംനാഥാണ് ഒരുക്കുന്നത്. കോളിവുഡ് പ്രേക്ഷകര്‍ക്ക് നയന്‍സിന്റെ വേഷം ഏറെ പുതുമ നിറഞ്ഞതായിരിക്കുമെന്ന് സംവിധായകന് തന്നെ പറയുന്നു. ഈ മാസം അവസാനത്തോടെ കുംഭകോണത്ത് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ഗ്ളാമര്‍ വേഷങ്ങള്‍ക്കൊപ്പം അഭിനയസാധ്യതയുള്ള വേഷങ്ങളും സമന്വയിപ്പിച്ച് പോകുന്നതാണ് നയന്‍താരയുടെ ശൈലി. ഇതില്‍ വിജയിക്കുന്ന താരം ഇനി ചെയ്യാന്‍ പോകുന്ന കഥാപാത്രം നഴ്സറി ടീച്ചറുടേത്.നയന്‍സിന് വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും കഥാപാത്രമെന്നാണ് വിവരം. റൗഡിയാണെങ്കിലൂം ഏറ്റവും മനോഹരമായ രീതിയിലാണ് ജീവയ്ക്ക് വേണ്ടിയുള്ള കഥാപാത്രത്തെ തയ്യാറാക്കിയിരിക്കുന്നതെന്നും മുന്‍പ് കണ്ടിട്ടുള്ള സിനിമയില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നും ജീവയെന്നും സംവിധായകന് പറയുന്നു. മുമ്പ് ഈ എന്ന ചിത്രത്തിനായി ജീവയും നയന്‍സും ഒന്നിച്ചിരുന്നു.
Discussion about this post