പ്രതിപക്ഷം കേന്ദ്രത്തെ ദളിത് വിരുദ്ധമെന്ന് ചിത്രീകരിക്കാനുള്ള ഒരു ശ്രമം നടക്കുന്നുണ്ടെന്നും അത് വിജയിക്കില്ലായെന്നും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. കേന്ദ്രമല്ല എസ്.സി/എസ്.ടി നിയമത്തില്‍ ഭേതഗതി വരുത്തിയതെന്നും അത് കൊണ്ടുവന്നത് കോടതിയാണെന്നും അവര്‍ വ്യക്തമാക്കി. കേന്ദ്രം ഒരു രീതിയിലും ഈ എസ്.സി/എസ്.ടി നിയമം ദുര്‍ബലപ്പെടുത്താന്‍ നോക്കിയില്ലെന്നും അങ്ങനൊരു നീക്കത്തിനെതിരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷം കേന്ദ്രത്തിനെതിരെ നടത്തുന്ന ആരോപണങ്ങള്‍ വെറും രാഷ്ട്രീയ മുതലെടുപ്പാണെന്നും അവര്‍ ആരോപിച്ചു.
‘ഇതിന് മുമ്പ് ഒരു സര്‍ക്കാരും ഇതുപോലെ ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ടാവില്ല. ബി.ജെ.പി പ്രതിപക്ഷത്തിരുന്നപ്പോള്‍ ഒരിക്കല്‍ പോലും സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടു എന്നാരോപിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാത്തിനെതിരെയും കേന്ദ്രത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നാണ് ആരോപണം. ഐ.ടി ആക്റ്റ് സെക്ഷന്‍ 66 A കപില്‍ സിബല്‍ കൊണ്ടുവന്നപ്പോള്‍ ഞങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടിരുന്നില്ല. അപകീര്ത്തിപ്പെടുത്തുന്നതിനെതിരെ രാജീവ് ഗാന്ധി ഭയങ്കരമായൊരു നിയമം കൊണ്ടുവന്നപ്പോഴും ആരുടേയും വിശ്വാസം നഷ്ടപ്പെട്ടിരുന്നില്ല.’ നിര്‍മ്മലാ സീതാരാമന് പറഞ്ഞു.
Discussion about this post