തിരുവനന്തപുരം: നോക്കുകൂലി വിവാദത്തില്‍ നടന് സുധീര്‍ കരമനയോട് മാപ്പ് പറഞ്ഞ് തൊഴിലാളികള്‍. വീടുപണിക്കെത്തിച്ച സാധനങ്ങള്‍ ഇറക്കുന്നതിന് നോക്കുകൂലി വാങ്ങിയ സംഭവത്തിലാണ് നടനോട് ചുമട്ടു തൊഴിലാളി യൂണിയന് ഖേദം പ്രകടിപ്പിച്ചത്. നോക്കുകൂലിയായി വാങ്ങിയ 25,000 രൂപ യൂണിയനുകള്‍ തിരികെ നല്‍കിയതായും സുധീര്‍ കരമന ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
സംഭവത്തിലെ കുറ്റക്കാരെ സസ്പെന്‍ഡ് ചെയത് മാറ്റി നിര്‍ത്തിയതിനാല്‍ പ്രശ്നം പരിഹരിക്കണമെന്ന് ട്രേഡ് യൂണിയനുകള്‍ അപേക്ഷിക്കുകയും 25000 രുപ തിരികെ നല്‍കുകയും ചെയ്തതായാണ് സുധീര്‍ അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ ചാക്ക ബൈപ്പാസിനടുത്ത് സുധീറിന്റെ വീട് പണിക്കായി കൊണ്ടുവന്ന ഗ്രാനൈറ്റും മാര്‍ബിളും ഇറക്കുന്നത് യൂണിയന്കാര് ചേര്‍ന്ന് തടഞ്ഞെന്നും 25,000 രൂപ വാങ്ങിയ ശേഷം ലോഡ് ഇറക്കാതെ പോയെന്നുമാണ് നടന് നേരത്തേ പരാതി നല്‍കിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് സിഐടിയുവും ഐഎന്‍ടിയുസിയും കുറ്റക്കാരായ തൊഴിലാളികളെ സസ്പെന്‍ഡ് ചെയ്തിരുന്നു
Discussion about this post