ജാതി മതസംഘടനകളെയും മറ്റും രംഗത്തിറക്കി രാജ്യമൊട്ടാകെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച് മോദി സര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ത്താനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. എന്നാല്‍ ഇത്തരം ദുഷ്ലാക്കോടുകൂടിയ പ്രതിപക്ഷ നീക്കത്തെ ജനങ്ങള്‍ തന്നെ തള്ളികളയുകയാണെന്നാണ് ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും വിലയിരുത്തല്‍. ഇത്തരം വ്യാജപ്രചരണങ്ങളെ അടിസ്ഥാന മേഖലയ്ക്കായുള്ള ക്ഷേമ വികസന പദ്ധതികളിലൂടെ മറികടക്കാനാകുമെന്നും മോദി കണക്ക് കൂട്ടുന്നു. മോദി സര്‍ക്കാര്‍ ദളിതര്ക്കെതിരാണെന്നും മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്നും മറ്റും പ്രതിപക്ഷ പാര്‍ട്ടികള്‍ മുറവിളി കൂട്ടുമ്പോഴും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതിനെയാണ് മോദി സര്‍ക്കാര്‍ പ്രധാനമായി കാണുന്നത്. രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാനപരമായ മൂന്ന് മേഖലകള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടാണ് മോദി സര്‍ക്കാരിന്റെ നീക്കം. ഈ മേഖലകളിലേക്ക് ഏകീകരിച്ച് പ്രവര്‍ത്തിക്കാനാണ് പദ്ധതി.
ആദ്യം ഊന്നല്‍ കൊടുക്കുന്നത് ആരോഗ്യ രംഗത്തിനാണ്. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ബീഹാര്‍, യു.പി തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്.
രണ്ടാമത്തെ മേഖല കര്‍ഷകര്‍ക്കായുള്ള താങ്ങുവിലയെപ്പറ്റിയാണ്. സ്വാമിനാഥന് കമ്മീഷന് ഫോര്‍മുലയില്‍ പറയുന്നത്രതുക ഇപ്പോള്‍ നല്കുന്നില്ലെങ്കിലും സര്‍ക്കാര്‍ വാഗ്ദാനം നല്കിയ തുക നല്‍കാനാണ് നീക്കം.
മൂന്നാമത്തെ മേഖല ഭവന നിര്‍മ്മാണമാണ്. ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ കൂടെയാണ് സര്‍ക്കാര്‍ ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നാണ് എം.പിമാരുടെ വിലയിരുത്തല്‍.
ചെലുത്തുന്നത്. ഉജ്ജ്വല പോലുള്ള പദ്ധതികള്‍ വഴി വളരെയധികം പാവപ്പെട്ട ജനങ്ങള്‍ക്ക് ഗുണം ലഭിച്ചിട്ടുണ്ട്. ഇതെല്ലാം വരാനിരിക്കുന്ന 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാരിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഉള്ള വിവിധ പരിപാടികള്‍ ഇനിയുള്ള ദിവസങ്ങളില്‍ ബിജെപിയും എഡിഎയും ആവിഷ്ക്കരിക്കും. അംബേദകര്‍ ജയന്തി ദിനത്തിന്റെ ഭാഗമായി രണ്ട് രാപ്പകലുകള്‍ എംപിമാര്‍ ദളിത് ഗ്രാമങ്ങളില്‍ ചിലവഴിക്കാന്‍ മോദി നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ സാധാരണക്കാര്‍ക്കൊപ്പമാണ് എന്ന് വ്യക്തമാക്കുന്ന പദ്ധതി നേട്ടങ്ങള്‍ ഗ്രാമീണരിലെത്തിക്കാനുള്ള പരിപാടികളും തയ്യാറാകുന്നുണ്ട്.
Discussion about this post