ജമ്മു-കശ്മീരിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ ഇനി നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്സും (എന്‍.എസ്.ജി). ഇതെപ്പറ്റി ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് സൂചന നല്‍കിയത്. ഹൈദരാബാദിലെ ഇബ്രാഹിംപട്ടണത്തില്‍ എന്‍.എസ്.ജിയുടെ 28 സ്പെഷ്യല്‍ കോംപോസിറ്റ് ഗ്രൂപ്പിന്റെ (എസ്.സി.ജി) കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീവ്രവാദികള്‍ സാധാരണക്കാരുടെ വീടുകളില്‍ ഒളിക്കുകയാണെന്നും അവരുടെ പ്രവര്‍ത്തന ശൈലി അടിയ്ക്കടി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ എന്‍.എസ്.ജിയ്ക്ക് അവിടെ ഒരു പ്രധാന പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീവ്രവാദത്തിനെതിരെയുള്ള കരസേനയുടെ പ്രവര്‍ത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു. അതേസമയം തീവ്രവാദി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നമ്മള് എപ്പോഴും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വിവിധ സുരക്ഷാ സേനകളായ ബി.എസ.എഫ്, സി.ആര്.പി.എഫ്, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് തുടങ്ങിയവ തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്നവയാണ്.
Discussion about this post