കണ്ണൂര്‍ കൊളവല്ലൂരില്‍ വന്‍ സ്ഫോടകവസ്തു ശേഖരം പോലിസ് പിടികൂടി കൊളവല്ലൂര്‍ സ്റ്റേഷന് പരിധിയില്‍ വാഴമലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ നിന്നാണ് സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്. 300 കിലോ ജലാറ്റിന്‍ സ്റ്റിക്കുകളും, ആയിരത്തിലേറെ ഡിക്ടണേറ്ററുകളുമാണ് പിടികൂടിയത്.
ചൊവ്വാഴ്ച ക്വാറയില്‍ മണ്ണില്‍ കുഴിച്ചിട്ട നിലയിലും സമീപത്തുളള കാട്ടില്‍ ഒളിപ്പിച്ചു വച്ച നിലയിലുമായിരുന്നു സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നത്. കൊളവെല്ലൂരിലെ വാഴമല, നരിക്കോട് ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികളില്‍ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 6 ടിപ്പര്‍ ലോറികളും 5 ഹിറ്റാച്ചിയും പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സ്ഫോടക വസ്തുക്കളും പിടികൂടിയത്.
പരിശോധനയ്ക്ക് പൊലീസ് എത്തിയത് മനസ്സിലാക്കിയ രണ്ടുപേര്‍ സ്ഫോടക വസ്തുക്കളുമായി രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല.
Discussion about this post