തിരുവനന്തപുരം: റീജിണല്‍ ക്യാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) നിന്ന് എച്ച്ഐവി പിടിപെട്ടെന്ന്് സംശയിക്കുന്ന ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി മരിച്ചു. രക്തം സ്വീകരിക്കുന്നതിനിടെ എച്ചിഐവി ബാധിച്ചെന്നാണ് സംശയം. കഴിഞ്ഞ മാര്ച്ചിലായിരുന്നു് ഒന്‍പത് വയസുകാരിക്ക് എച്ച്ഐവി ബാധിച്ചതായി പരാതി ഉയര്‍ന്നത്.
ആലുപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് രക്താര്‍ബുദം സ്ഥിരീകരിച്ച കുട്ടിയെ തുടര്‍ ചികിത്സകള്‍ക്കായാണ് ആര്‍സിസിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് ഒന്‍പതിന് ആര്.സി.സിയില്‍ നടത്തിയ ബ്ലഡ് ടെസ്റ്റ് റിപ്പോര്‍ട്ടില്‍ കുട്ടിക്ക് എച്ച്.ഐ.വി ബാധയില്ല. പിന്നീട് പലതവണകളായി ആര്സിയിയില് നിന്ന് രക്തം സ്വീകരിച്ചതിന് ശേഷം ആഗസ്ത് 25ന് വീണ്ടും നടത്തിയ പരിശോധനയിലാണ് എച്ച്.ഐ.വി
അണുബാധ കണ്ടെത്തിയത്.
തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ലാബിലും കുട്ടിയുടെയും മാതാപിതാക്കളുടെയും രക്തം പരിശോധിച്ചു. ഇതിലൂടെ രക്ഷിതാക്കള്‍ക്ക് എച്ച്ഐവിയില്ലെന്ന് വ്യക്തമായി അതോടെ ആര്‍സിസിക്ക് നേരെ ആരോപണങ്ങള്‍ ഉയരുകയായിരുന്നു. ഡല്‍ഹിയിലെ നാഷണല്‍ ലാബില്‍ നിന്നുള്ള പരിശോധന റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ കാര്യങ്ങള്‍ ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ആര്.സി.സി അധികൃതരും. അതേസമയം കുട്ടി എച്ച്.ഐ.വി പോസറ്റീവ് ആയിരുന്നെന്നും. ആന്റി റിട്രോ വൈറല്‍ ചികിത്സ നടക്കുന്നതിനാല്‍ എച്ച്.ഐ.വി വൈറസിന്റെ ശക്തി കുറഞ്ഞതാകാം റിപ്പോര്‍ട്ട് നെഗറ്റീവായതിന് കാരണമെന്നുമാണ് ഡോക്ടര്‍മാര്‍ മുന്‍പ് നല്കിയ വിശദീകരണം.
Discussion about this post