ബംഗാളില്‍ ബിജെപിയുടെ വലിയ മുന്നേറ്റം പ്രവചിച്ച് എബിപി ആനന്ദ സീ വോട്ടര്‍ സര്‍വ്വേ. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 24 ശതമാനം വോട്ടു നേടി ബിജെപി തൃണമൂല്‍ കോണ്‍ഗ്രസിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന് ബംഗാളി ചാനല്‍ നടത്തിയ സര്‍വ്വേ പറയുന്നു. ഇടതുപാര്‍ട്ടികള്‍ 14 ശതമാനം വോട്ടു നേടുമ്പോള്‍ എട്ട് ശതമാനം വോട്ടോടെ കോണ്‍ഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
825 അംഗ ജില്ല പരിഷത്തില്‍ ടിഎംസി 532 സീറ്റുകള്‍ നേടുമ്പോള്‍ ബിജെപി 144 സീറ്റുകളോടെ ശക്തി തെളിയിക്കും. ഇടതുപാര്‍ട്ടികള്‍ 144 സീറ്റില്‍ ഒതുങ്ങും. കോണ്‍ഗ്രസ് 49 സീറ്റ് നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. പത്രിക സമര്‍പ്പണ തിയതി ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്നാണ് സര്‍വ്വേ പുറത്തു വന്നത്.
Discussion about this post