രാഹുല്‍ ഗാന്ധി കാംബ്രിഡ്ജ് അനലിറ്റിക ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് കേന്ദ്ര ഐ.ടി മന്ത്രി രവി ശങ്കര്‍ പ്രസാദ് രാഹുല്‍ ഗാന്ധിയോട് ജനങ്ങളോട് മാപ്പ് പറയണമെന്ന് പറഞ്ഞു.
തിരഞ്ഞെടുപ്പിനെ സ്വാധീനിക്കന്നതില്‍ കാംബ്രിഡ്ജ് അനലിറ്റികയുടെയും ഫേസ്ബുക്കിന്റെയും പങ്ക് വ്യക്തമാണെന്നും ഇതേ രീതി രാഹുല്‍ ഗാന്ധിയും ഉപയോഗിച്ചുവെന്നാണ് രവി ശങ്കറിന്റെ വാദം. ഭാവിയില്‍ വോട്ടര്‍മാരെ ഇങ്ങനെ സ്വാധീനിക്കരുതെന്നും സമൂഹത്തെ ഇങ്ങനെ ഭിന്നിപ്പിക്കരുതെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.
വിവരങ്ങള്‍ കാംബ്രിഡ്ജ് അനലിറ്റിക വഴി ചോര്‍ന്നതിന് ഫേസ്ബുക്ക് ഡയറക്ടര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് യു.എസിനോട് മാപ്പ് പറഞ്ഞിരുന്നു. കാംബ്രിഡ്ജ് അനലിറ്റികയുടെ വിവരങ്ങള്‍ ഇന്ത്യയിലും തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ചുവെന്ന് കാംബ്രിഡ്ജ് അനലിറ്റികയുടെ മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വൈലി പറഞ്ഞിരുന്നു. കൂടാതെ കോണ്‍ഗ്രസ് കാംബ്രിഡ്ജ് അനലിറ്റികയുടെ ഉപഭോക്താവാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post