ചെന്നൈ: തദ്ദേശീയമായി നിര്‍മിച്ച (മേഡ് ഇന്‍ ഇന്ത്യ) ആയുധങ്ങള്‍ വാങ്ങാന്‍ സൈന്യത്തെ നിര്‍ബന്ധിക്കാനാവില്ലെന്നു പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. നാലു ദിവസം നീണ്ടുനില്‍ക്കുന്ന സൈനിക പ്രദര്‍ശനം ഡിഫ് എക്സ്പോയുടെ ഭാഗമായി ചെന്നൈയിലെ തിരുവിതന്തയില് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയില്‍ നിര്‍മിച്ച ഉപകരണങ്ങള്‍ വാങ്ങണമെന്നു സൈന്യത്തോടു നിര്‍ദേശിക്കാന്‍ തനിക്കു കഴിയില്ല. എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ അത് നല്ലതാണ്. സാധുധസൈന്യത്തിന് ലോകത്തിന്റെ ഏതുഭാഗത്തുനിന്നും ആയുധങ്ങള്‍ വാങ്ങുന്നതിന് സ്വാതന്ത്ര്യമുണ്ട്- നിര്‍മല സീതാരാമന് പറഞ്ഞു.
ഇന്ത്യന്‍ പ്രതിരോധ രംഗത്ത് ആവശ്യമായ ആയുധങ്ങളും മറ്റ് വസ്തുക്കളും ഇന്ത്യയില്‍ത്തന്നെ ഉല്പാദിപ്പിക്കാനും അങ്ങനെ തദ്ദേശീയമായി ആയുധ ഉല്പാദനം വളര്‍ത്താനും ലക്ഷ്യമിട്ടാണ് ചെന്നൈയില്‍ സൈനിക പ്രദര്‍ശനം നടത്തുന്നത്. ഇന്ത്യ-ഉയര്‍ന്നുവരുന്ന പ്രതിരോധ ഉത്പാദന കേന്ദ്രം എന്ന വിഷയത്തിലാണ് ഈ വര്‍ഷത്തെ പ്രദര്‍ശനം.
എന്നാല്‍ ഇന്ത്യന്‍ സൈന്യമാണ് ലോകത്തെ ഏറ്റവും വലിയ ആയുധ ഉപഭോക്താക്കള്‍ എന്ന പ്രത്യേകത നിലനില്ക്കുന്നു. ഈ അവസ്ഥയ്ക്കു മാറ്റം വരുത്തി ഇന്ത്യയെ ആയുധ ഉത്പാദക രാഷ്ട്രവും കയറ്റുമതിക്കാരുമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Discussion about this post