ജയ്പുര്‍: മിയോ മുസ്ലിംങ്ങള്‍ ലവ് ജിഹാദ് വിദഗ്ദരും ക്രിമിനലുകളുമെന്ന് ബി.ജെ.പി എം.എല്‍.എ ബന്‍വാരി ലാല്‍ സിംഘാല്‍. ആല്‍വാര്‍ നഗരത്തിലും പരിസരപ്രദേശത്തും നടക്കുന്ന എല്ലാ കുറ്റകൃത്യങ്ങളിലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും മിയോ മുസ്ലിംകള്ക്ക് പങ്കുണ്ട്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് ഹിന്ദു പെണ്‍കുട്ടികളെ വശീകരിച്ച് വിവാഹം കഴിച്ച് പിന്നീടവരെ നശിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
ചൊവ്വാഴ്ച ആല്‍വാറിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ബന്‍വാരി ലാല്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ഇവരോട് താന്‍ വോട്ട് അഭ്യര്‍ഥിക്കില്ലെന്നും ആ വോട്ട് തനിക്കാവാശ്യമില്ലെന്നും അദ്ദേഹം പറയുന്നു. വോട്ട് നേടിയാല്‍ ഇവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് മറ പിടിക്കുകയോ സഹായം ചെയ്യുകയോ വേണ്ടിവരും. അതുകൊണ്ടാണ് അവരോട് വോട്ട് ചോദിക്കാത്തത് എന്നും അദ്ദേഹം വ്യക്തമാക്കി.
രാജസ്ഥാനിലെ പരമ്പരാഗത വിഭാഗമാണ് മിയോ മുസ്ലിംകള്. കന്നുകാലികളെ മേക്കുകയാണ് ഈ സമുദായത്തിന്റെ കുലത്തൊഴില്‍. ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണത്തില്‍ മരിച്ച പെഹ് ലഖാന് ഈ വിഭാഗത്തില്‍ പെടുന്നയാളാണ്. 2017ല്‍ പൊലീസും കന്നുകാലികളെ കടത്തുന്നവരുമായി നിരവധി ഏറ്റുമുട്ടല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസ് രേഖയിലുള്ള കാലികടത്തുകാരെല്ലാം മിയോ സമുദായത്തില്‍ പെടുന്നവരാണ്.
Discussion about this post