ബോയിങും, ഹിന്ദുസ്ഥാന്‍ എയറോണോടിക്സ് ലിമിറ്റഡും (എച്ച.എ.എല്‍), മഹീന്ദ്രാ ഡിഫന്‍സും ചേര്‍ന്ന് ഇന്ത്യയില്‍ എഫ്/എ-18 എന്ന യുദ്ധവിമാനം നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുന്നു. ഇതെ സംബന്ധിച്ച് ബോയിങ് ഇന്ത്യയുടെ പ്രസിഡന്റ് പ്രത്യുഷ് കുമാറും എച്ച.എ.എല്ലിന്റെ ചെയര്മാന് സുവര്‍ണ്ണ രാജുവും മഹീന്ദ്രാ ഡിഫന്‍സ് സിസ്റ്റത്തിന്റെ ചെയര്മാന് എസ്.പി.ശുക്ലയും ധാരണാപത്രത്തില്‍ ഒപ്പിട്ടു. ഇന്ന് ചെന്നൈയില്‍ നടക്കുന്ന ‘ഡിഫന്‍സ് എക്സ്പോ 2018’ലാണ് ഇവര്‍ ഒപ്പുവെച്ചത്. പ്രധാനമന്ത്രിയുടെ ‘മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ യുദ്ധവിമാനം ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്.
എഫ്/എ-18 എന്ന ഈ യുദ്ധവിമാനം ഓടിക്കുന്നതിന്റെ ചിലവ് നന്നെ കുറവായിരിക്കും. എഫ്/എ-18 രാജ്യം നേരിടുന്ന ഭീഷണികള്‍ ചെറുക്കുകയും രാജ്യത്തിന്റെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുമെന്നതില്‍ സംശയിമില്ലായെന്ന് ഈ യുദ്ധവിമാനം നിര്‍മ്മിക്കുന്ന കമ്പനികള്‍ പറഞ്ഞു.
യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ഒരേയൊരു കമ്പനിയാണ് എച്ച.എ.എല്‍. അതേസമയം ചെറിയ വിമാനം നിര്‍മ്മിക്കുന്ന ഒരേയൊരു കമ്പനിയാണ് മഹീന്ദ്രാ ഡിഫന്‍സ്. ‘മൂന്ന കമ്പനികളുടെ വൈദഗ്ദ്ധ്യവും അറിവും കൂടിച്ചേരുന്ന ഒരു കാര്യമാണ് എഫ്/എ-18 യുദ്ധവിമാന നിര്‍മ്മാണം.’-മഹീന്ദ്രാ ഡിഫന്‍സ് സിസ്റ്റത്തിന്റെ ചെയര്മാന് എസ്.പി.ശുക്ല പറഞ്ഞു. ഈ പദ്ധതിയിലുണ്ടാവുന്ന നിക്ഷേപം വളരെ വലുതായിരിക്കും.
Discussion about this post